Latest News

കാണാതായ വൃദ്ധയെ ചെക്ക് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ വൃദ്ധയെ ചെക്ക് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

പാലക്കാട്: കാണാതായ വൃദ്ധയെ വീടിനുസമീപത്തെ ചെക്ക് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് തെക്കേപ്പറ്റ കൊട്ടാരശ്ശേരി ആയിഷയെ(85)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുസമീപത്തെ തോട്ടിലെ പാറപ്പള്ളി ചെക്ക് ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഉച്ചമുതലാണ് ഇവരെ കാണാതായത്. പിന്നീട് വീട്ടുകാരും പ്രദേവാസികളും സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന തോര്‍ത്ത് വീടിനുസമീപത്തെ തോടിന്റെ കരയില്‍ കണ്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് ഇന്ന് പതിനൊന്നരയോടെ സമീപത്തെ ചെക്ക് ഡാമില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് ഓര്‍മ്മ കുറവുള്ളതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it