Latest News

പതിനേഴുകാരിയുമായി സൗഹൃദം; അമ്പതുകാരന്റെ കൈയ്യും കാലും തല്ലിയൊടിച്ചു

പതിനേഴുകാരിയുമായി സൗഹൃദം; അമ്പതുകാരന്റെ കൈയ്യും കാലും തല്ലിയൊടിച്ചു
X

തിരുവല്ലം: പതിനേഴുകാരിയുമായി സ ൗഹൃദമുണ്ടെന്ന് ആരോപിച്ച് അമ്പതുകാരന്റെ കൈയ്യും കാലും തല്ലിയൊടിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ തിരുവല്ലം പോലിസ് കേസെടുത്തു. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ അമ്പതുകാരനാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവമെന്ന് പോലിസ് പറഞ്ഞു. വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി 50കാരന് സൗഹൃദമുണ്ടായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന സന്ദേശങ്ങള്‍ ബന്ധു കണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും അയാള്‍ക്ക് മെസേജ് അയച്ചു. ജഡ്ജിക്കുന്നില്‍ വരാനായിരുന്നു ആവശ്യം. തുടര്‍ന്ന് അമ്പതുകാരന്‍ എത്തിയപ്പോള്‍ ബന്ധുവും സുഹൃത്തുക്കളും അയാളോട് സൗഹൃദത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടു. മറുപടിയില്ലാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ 50കാരനെ മര്‍ദിക്കുകയായിരുന്നുവെന്ന് തിരുവല്ലം എസ്എച്ച്ഒ ജെ പ്രദീപ് പറഞ്ഞു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുമായി സംഘം സ്ഥലംവിട്ടു.

Next Story

RELATED STORIES

Share it