Latest News

ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങള്‍; കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് കെഎംവൈഎഫ്

ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ഈ കോടതിവിധിയിലും സര്‍ക്കാര്‍ നിജസ്ഥിതി വ്യക്ക്തമാക്കണം

ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങള്‍; കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് കെഎംവൈഎഫ്
X

കോഴിക്കോട്: മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി ഏര്‍പ്പെടുത്തിയ ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങളിലെ 80:20അനുപാതം റദ്ദാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കെഎംവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ്.

സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരം ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം ചെറുപ്പക്കാരെ പ്രാപ്തരാക്കുന്നതിനായി ആരംഭിച്ച കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് നൂറു ശതമാനവും മുസ്‌ലിം കള്‍ക്ക് അവകാശപ്പെട്ടതാണെങ്കിലും ഇരുപത് ശതമാനം മറ്റ് ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാര്‍ക്ക് നല്‍കുകയായിരുന്നു. 2016ല്‍ ഇത് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനൊരിറ്റി ആയപ്പോഴാണ് 80:20അനുപാതത്തെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നത്. ബന്ധപ്പെട്ടവര്‍ ഇത് വിശദീകരിക്കാന്‍ തയാറാകാത്തപ്പോഴാണ് സമുദായിക സൗഹര്‍ദ്ദത്തെ പോലും ബാധിക്കുന്ന വിവാദമായി വളര്‍ന്നത്.

അതിനാല്‍ ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ഈ കോടതിവിധിയിലും സര്‍ക്കാര്‍ നിജസ്ഥിതി വ്യക്ക്തമാക്കണം. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി ഈ വിവാദത്തെ പ്രതിരോധിക്കാന്‍ രംഗത്ത് വരണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. കരാളി സുലൈമാന്‍ ദാരിമി, അല്‍ അമീന്‍ റഹ്മാനി, നൗഷാദ് മാങ്കംകുഴി, നാഷിദ് ബാഖവി എന്നിവര്‍ സംസാരിച്ചു

Next Story

RELATED STORIES

Share it