Latest News

ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
X

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ജൂണ്‍ 27 ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുധാന പട്ടണത്തിലാണ് സംഭവം.ഏഴ് വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്‌. സാമൂഹിക മാധ്യമത്തിലൂടെ പെണ്‍കുട്ടി പ്രതിയുമായിസൗഹൃദത്തിലാവുകയായിരുന്നു. പെണ്‍കുട്ടി പ്രതിയെ നേരില്‍ കാണാന്‍ പോയപ്പോഴായിരുന്നു സംഭവം.

കുട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ സംഭവം അറിയുന്നത്, തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം കണ്ടെത്തി.

തുടര്‍ന്ന്, ഇരയുടെ കുടുംബത്തിന്റെ പരാതി പ്രകാരം, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it