Latest News

പട്ടിക്കാട് ജിഎല്‍പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

പട്ടിക്കാട് ജിഎല്‍പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു
X

പെരിന്തല്‍മണ്ണ: പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പട്ടിക്കാട് ജി.എല്‍.പി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവില്‍ ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ കെട്ടിടം നിര്‍മിക്കുന്നു. സ്‌കൂളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം കായികമന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അസീസ് പട്ടിക്കാട്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ കെ ബഷീര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോഡിനേറ്റര്‍ എം മണി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി മുഹമ്മദ് അഷ്‌റഫ്, പ്രഥമാധ്യാപിക ടി ജ്യോതിര്‍മയി, പി പി പ്രസാദ്, വി വി എന്‍ ജയന്‍, സി അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ ബഷീര്‍, കെ സൈനുദ്ദീന്‍, വി ജ്യോതിഷ്, കെ പി. നജ്മുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.



Next Story

RELATED STORIES

Share it