Latest News

ആരോഗ്യമേഖലയില്‍ ജില്ലയ്ക്ക് നേട്ടമെന്ന് മന്ത്രി; മലപ്പുറത്ത് 6.95 കോടിയുടെ 106 പദ്ധതികള്‍ക്ക് തുടക്കമായി

ആരോഗ്യമേഖലയില്‍ ജില്ലയ്ക്ക് നേട്ടമെന്ന് മന്ത്രി; മലപ്പുറത്ത് 6.95 കോടിയുടെ 106 പദ്ധതികള്‍ക്ക് തുടക്കമായി
X

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയിലെ 6.95 കോടിയുടെ 106 പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തില്‍ 106 പദ്ധതികളും മലപ്പുറത്തേയാണ്. ഇത് മലപ്പുറം ജില്ലയെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

പ്രവസമയത്തും പ്രസവാനന്തരവും ഓരോ സ്ത്രീക്കും ബഹുമാനവും ഉയര്‍ന്ന നിലവാരവുമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാ ഗര്‍ഭിണികള്‍ക്കും ആദരണീയമായ പരിചരണം ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി, പെരിന്തല്‍മണ്ണ ജില്ലാശുപത്രി, തിരൂര്‍ ജില്ലാശുപത്രി, മലപ്പുറം താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയ പോരൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ജില്ലയില്‍ സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴ് സബ്‌സെന്ററുകള്‍ (കോതമുക്ക്, മണ്ടന്‍മൂഴി, മുതുവല്ലൂര്‍, ഒളമതില്‍, എളമ്പിലിക്കോട്, കീഴുപറമ്പ്, പരതിക്കാട്) എന്നിവയുടെ ഉദ്ഘാടനവും 95 ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനോദ്ഘാടനവുമാണ് നടന്നത്.

2 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ തിരൂര്‍ ജില്ലാശുപത്രിയിലും 2 കോടി 44 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാശുപത്രിയിലും 67 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം താലൂക്കാശുപത്രിയിലുമാണ് നടത്തിയത്. 18 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പോരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിമാറ്റിയിട്ടുളളത്. 1 കോടി 66 ലക്ഷം രൂപയാണ് 95 ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായിയുട്ടുളളത്. ഓരോ സബ്‌സെന്ററിനും 1.75 ലക്ഷം രൂപയാണ് വകയിരുത്തിയത്. സാഗി പദ്ധതിയിലുള്‍പ്പെട്ട ഏഴ് സബ്‌സെന്ററിനായി 35 ലക്ഷം രൂപയും ചെലവായി.

Next Story

RELATED STORIES

Share it