മന്ത്രി പി എ മുഹമ്മദ് റിയാസ് ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു
BY APH7 Jan 2022 5:56 PM GMT

X
APH7 Jan 2022 5:56 PM GMT
കൊടുങ്ങല്ലൂര്‍: സംസ്ഥാന വിനോദ സഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു.
ഒന്നരക്കോടിയിലധികം രൂപ ചിലവഴിച്ച് പള്ളിയില്‍ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി സംതൃപ്തി അറിയിച്ചു. വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എ നൗഷാദ്, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മഹല്ല് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് സഈദ്, അഡ്മിനിസ്‌ട്രേറ്റര്‍ ഇ ബി ഫൈസല്‍, ഇമാം സലിം നദ് വി,
വൈസ് പ്രസിഡന്റ് ഡോ.അബ്ദുറഹ്മാന്‍, ട്രഷറര്‍ അബ്ദുള്‍ കരിം തുടങ്ങിയവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്ശം തെറ്റായി തോന്നിയെങ്കില് മാത്രം...
17 May 2022 6:41 PM GMTനോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
17 May 2022 6:01 PM GMTക്രിസ്ത്യന് പള്ളികള് ബുള്ഡോസര് ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ...
17 May 2022 5:37 PM GMTലെബനാന് തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്ക്കും...
17 May 2022 3:44 PM GMTപ്ലാസ്റ്റിക് സര്ജറിയെ തുടര്ന്ന് നടി മരിച്ചു
17 May 2022 1:55 PM GMT