ബേപ്പൂരിനെ ജനപങ്കാളിത്ത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ സാര്‍വ്വദേശീയ മാതൃകയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിനെ ജനപങ്കാളിത്ത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ സാര്‍വ്വദേശീയ വിജയമാതൃകയായി മാറ്റുകയാണ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജനകീയമായി തയ്യാറാക്കിയ ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് ഡയറക്ടറിയുടെ ഇ-ബുക്കിന്റെയും ഇ ബ്രൗഷറിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാക്കേജുകളുടെ ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിലുള്ള പ്രചാരണ വീഡിയോകളുടെയും ഇംഗ്ലീഷിലുള്ള ഡോക്കുമെന്റേഷന്‍ വീഡിയോകളുടെയും പ്രകാശനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി 312 സംരംഭകര്‍ക്ക് ചെറുതും വലുതുമായ വിവിധ ഉത്പന്ന നിര്‍മാണ പരിശീലനങ്ങളും തൊഴില്‍ പരിശീലനങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷവും പരിശീലനങ്ങള്‍ തുടരും. പദ്ധതിയുടെ ഭാഗമായി ആകെ ആയിരം പേര്‍ക്ക് വിവിധ ഇനങ്ങളില്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ സാര്‍വ്വദേശീയ നേതാവും വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ് ജൂറി ചെയര്‍മാനുമായ ഡോ. ഹരോള്‍ഡ് ഗുഡ് വിന്‍ സെപ്റ്റംബറില്‍ ബേപ്പൂര്‍ സന്ദര്‍ശിക്കും. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട നിരവധി അക്കാദമിഷ്യന്‍മാരും ബ്ലോഗര്‍മാരും അദ്ദേഹത്തോടൊപ്പം ബേപ്പൂരിലെത്തും. കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ജനസമൂഹവും ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2021 നവംബറില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനം ആരംഭിച്ച സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ടം ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കി. 2024 നവംബറോടെ പദ്ധതിയുടെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.സി. അബ്ദുല്‍ റസാഖ് അധ്യക്ഷനായിരുന്നു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍, ബേപ്പൂര്‍ മണ്ഡലം വികസന മിഷന്‍ പ്രതിനിധി എം. ഗിരീഷ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഡിടിപിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT