കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാല്‍ അവസരം നഷ്ടമാകും

തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ്19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തണം. ചിലര്‍ നിശ്ചയിച്ചിട്ടുള്ള ദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നു. നിശ്ചിത ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം.
RELATED STORIES
ചെല്‍സി പിന്നോട്ടില്ല; എന്‍സോ ഫെര്‍ണാണ്ടസിനായി 115 മില്ല്യണ്‍ യൂറോ...
30 Jan 2023 6:47 PM GMTമൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അസദി ഉനാഹി മാഴ്സയിലേക്ക്
30 Jan 2023 6:34 PM GMTസന്തോഷ് ട്രോഫി ഐക്കണ്‍ താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
30 Jan 2023 6:18 PM GMTസ്പാനിഷ് ലീഗ് കിരീട പോരില്‍ നിന്ന് റയല്‍ അകലുന്നു; ഫ്രഞ്ച് ലീഗില്‍...
30 Jan 2023 7:35 AM GMTദിമിത്രിയോസിന് ഡബിള്‍; ബ്ലാസ്റ്റേഴ്സ് ടോപ് ത്രീയില്‍ തിരിച്ചെത്തി
29 Jan 2023 4:26 PM GMTകേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഇന്നിറങ്ങും; നോര്‍ത്ത് ഈസ്റ്റ്...
29 Jan 2023 3:38 AM GMT