Latest News

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പരിഗണനയില്‍: മന്ത്രി കിരണ്‍ റിജിജു

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പരിഗണനയില്‍: മന്ത്രി കിരണ്‍ റിജിജു
X

ന്യൂഡല്‍ഹി: ഒരേ വ്യക്തിയുടെ ഒന്നിലധികം എന്റോള്‍മെന്റ് പരിശോധിക്കുന്നതിനായി വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് നിയമ മന്ത്രി കിരണ്‍ റിജിജു ബുധനാഴ്ച ലോക്‌സഭയെ അറിയിച്ചു. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് നിയമ മന്ത്രി മറുപടി നല്‍കിയത്.


'വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേ വ്യക്തി ഒന്നിലധികം പ്രാവശ്യം വോട്ടര്‍പട്ടികയില്‍ ചേര്‍ന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണ്, 'അദ്ദേഹം പറഞ്ഞു.


നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡില്‍ (NJDG) ലഭ്യമായ വിവരമനുസരിച്ച്, ഈ വര്‍ഷം ജൂലൈ 30 വരെ 3.93 കോടിയിലധികം കേസുകള്‍ കീഴ്‌ക്കോടതിയിലും മേല്‍ക്കോടതികളിലും കെട്ടിക്കിടക്കുന്നുണ്ടെന്ന് മന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. ഇതില്‍ 1,05,10,012 സിവില്‍ കേസുകളും 2,88,11,595 ക്രിമിനല്‍ കേസുകളുമാണ് ഉള്ളത്. 30 വര്‍ഷത്തിലേറെയായി 1,02,001 കേസുകള്‍ കീഴ്‌ക്കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it