Latest News

നഴ്‌സുമാര്‍ക്ക് മിനിമം വേതനം; ഔദ്യോഗിക ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും: വി ശിവന്‍കുട്ടി

നഴ്‌സുമാര്‍ക്ക് മിനിമം വേതനം; ഔദ്യോഗിക ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും: വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് മിനിമം വേതനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ മിനിമം വേതന കമ്മിറ്റി നഴ്‌സുമാര്‍ക്ക് കൂടാതെ, സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് എല്ലാവര്‍ക്കുമുള്ള മിനിമം വേതനം സംബന്ധിച്ച തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഈ തീരുമാനത്തെ മാനേജ്‌മെന്റുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടത് അതത് മാനേജ്‌മെന്റുകളാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it