Latest News

ഫലസ്തീന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് അവതരിപ്പിച്ച മൈം തടഞ്ഞ സംഭവം: റിപോർട്ട് ഇന്ന് സമർപ്പിക്കും

ഫലസ്തീന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് അവതരിപ്പിച്ച മൈം തടഞ്ഞ സംഭവം: റിപോർട്ട് ഇന്ന് സമർപ്പിക്കും
X

കാസർകോഡ്: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ ജില്ലാ കലക്ടർക്ക് ഇന്ന് റിപോർട്ട് സമർപ്പിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് വിഷയത്തിൽ അടിയന്തര റിപോർട്ട് നൽകാൻ നിർദേശം നൽകിയത്.

അതേസമയം, ഫലസ്തീൻ വിഷയത്തിൽ കേരളത്തിൻ്റെ നിലപാട് എന്താണെന്ന് വിദ്യാഭാസമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്നും ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം എന്നും അദ്ദേഹം ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ വംശഹത്യ ചെയ്യുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിലാണ് കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോല്‍സവം നിര്‍ത്തിവച്ചത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.

Next Story

RELATED STORIES

Share it