Latest News

മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്

മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്
X

കോഴിക്കോട്: യുഡിഎഫ് പിടിച്ച കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍നിന്നുള്ള മില്ലി മോഹന്‍ കൊട്ടാരത്തില്‍ പ്രസിഡന്റാവും. മുസ്ലിം ലീഗ് ജില്ലാസെക്രട്ടറിയും നാദാപുരം ഡിവിഷന്‍ അംഗവുമായ കെ കെ നവാസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക.നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഒരിക്കല്‍ പോലും യുഡിഎഫിന് അധികാരം ലഭിച്ചിട്ടില്ല. അതാണ് ഇത്തവണ തിരുത്തിയെഴുതിയത്. കോടഞ്ചേരിയില്‍ 6,822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, നവാസ് 16,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. കാലങ്ങളായി ജില്ലാ പഞ്ചായത്ത് കുത്തകയാക്കിയിരുന്ന എല്‍ഡിഎഫിന് ഇത്തവണ 13 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.

Next Story

RELATED STORIES

Share it