Latest News

സൈനിക ഹെലികോപ്റ്റര്‍ അപകടം; ആറ് പേരുടെ കൂടി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

സൈനിക ഹെലികോപ്റ്റര്‍ അപകടം; ആറ് പേരുടെ കൂടി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
X

ന്യൂഡല്‍ഹി: ഡിസംബര്‍ എട്ടാം തിയ്യതി തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച 13 പേരില്‍ ആറ് പേരുടെ കൂടി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വീടുകളിലേക്കയച്ചു.

മി 17 വി 5 പൈലറ്റ് വിങ് കമാന്‍ഡര്‍ പ്രിഥ്വി സിങ് ചൗഹന്‍, കൊപൈലററ് സ്‌ക്വാഡ്രന്‍ ലീഡര്‍ കുല്‍ദീപ് സിങ്, ജൂനിയര്‍ വാറന്റ് ഓഫിസര്‍ റാണ പ്രതാപ് ദാസ്, ജൂനിയര്‍ വാറന്റ് ഓഫിസര്‍ അറക്കല്‍ പ്രദീപ്, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സാ തേജ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വീടുകളിലേക്ക് അയച്ചത്.

മരിച്ചവരില്‍ നാല് പേരുടെ കുടുംബങ്ങള്‍ ഇപ്പോഴും സ്ഥലത്ത് തങ്ങുന്നുണ്ട്. ലഫ്റ്റ്‌നെന്റ് കേണല്‍ ഹരിജിന്‍ഡര്‍ സിങ്, ഹവില്‍ദാര്‍ സത്പാല്‍ റായി, നായ്ക് ഗുര്‍സേവക് സിങ്, നായ്ക് ജിതേന്ദ്ര കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല.

13 പേരാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചത്. ബിപിന്‍ റാവത്തിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക രാജെ സിങ് റാവത്തും മരിച്ചു.

Next Story

RELATED STORIES

Share it