Latest News

സൈനിക സഹകരണം ; ഖത്തര്‍ അമീര്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചു

സൈനിക സഹകരണം ; ഖത്തര്‍ അമീര്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചു
X

ജോര്‍ദാന്‍: ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്താന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ജോര്‍ദാന്‍ തലസ്ഥാനത്ത് എത്തി.ദോഹയില്‍ ഇസ്രായേല്‍ നടത്തിയ സമീപകാല ആക്രമണത്തെ അപലപിച്ച അടിയന്തര ഉച്ചകോടിയില്‍ അറബ്, ഇസ്ലാമിക നേതാക്കള്‍ക്ക് ആതിഥേയത്വം വഹിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യാത്ര. അദ്ദേഹത്തെ രാജാവ് അബ്ദുള്ള രണ്ടാമന്‍, കിരീടാവകാശി ഹുസൈന്‍ അബ്ദുള്ള, മുതിര്‍ന്ന ജോര്‍ദാന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വീകരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 9 ന് ദോഹയിലെ ഒരു ജനവാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള അമീറിന്റെ ആദ്യ സന്ദര്‍ശനമാണിത് . ഖത്തര്‍ തലസ്ഥാനത്ത് ഹമാസ് നേതാക്കള്‍ക്കെതിരെ നടന്ന ആക്രമണത്തെ അമീര്‍ വിശേഷിപ്പിച്ചത് 'നഗ്‌നവും വഞ്ചനാത്മകവുമായ ഭീരു' എന്നാണ്. ഫലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ നിര്‍ണായക സഖ്യകക്ഷിയായ ജോര്‍ദാനിലേക്കുള്ള അമീറിന്റെ യാത്ര പ്രതീകാത്മകമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it