Latest News

കുളത്തില്‍ കുളിക്കുന്നതിനിടെ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കുന്നതിനിടെ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു
X

ബേഡകം: കുളത്തില്‍ കുളിക്കുന്നതിനിടെ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. കാഞ്ഞിരത്തിങ്കാലിലെ മാതാ മെഡിക്കല്‍ ഷോപ്പ് ഉടമ പള്ളത്തിങ്കാല്‍ സ്വദേശി ജയിംസ് പാലക്കുടി (59) ആണ് ബേഡകം തോര്‍ക്കുളം പഞ്ചായത്ത് കുളത്തില്‍ മുങ്ങി മരിച്ചത്.

ഞായറാഴ്ച്ച വൈകിട്ട് 4.30ഓടെ ഭാര്യക്കും മക്കള്‍ക്കും സുഹൃത്തിനും ഒപ്പം കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളിക്കുന്നതിനിടെ ജയിംസ് വെള്ളത്തില്‍നിന്ന് പൊങ്ങി വരാതായതോടെ കൂടെയുണ്ടായിരുന്നവര്‍ പരിസരവാസികളെ വിവരമറിയിച്ചു. രണ്ടു യുവാക്കള്‍ ഉടന്‍തന്നെ കുളത്തില്‍ തിരച്ചില്‍ നടത്തി മുങ്ങിക്കിടന്ന ജയിംസിനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജയിംസിന് നന്നായി നീന്താന്‍ അറിയാമെന്നും വെള്ളത്തിനടിയില്‍ ശ്വാസതടസ്സം നേരിട്ട് തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതായിരിക്കാം മരണകാരണമെന്നാണ് ബന്ധുക്കളുടെ നിഗമനം. സംഭവത്തില്‍ ബേഡകം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യ: ലിസി. മക്കള്‍: ബ്രിഡ്ജറ്റ് മരിയ ജയിംസ്, ജോസഫ്, കുര്യാസ്.

Next Story

RELATED STORIES

Share it