കളിക്കളത്തില്‍ കുഴഞ്ഞുവീണ് മധ്യവയസ്‌കന്‍ മരിച്ചു

കളിക്കളത്തില്‍ കുഴഞ്ഞുവീണ് മധ്യവയസ്‌കന്‍  മരിച്ചു

തലക്കുളത്തൂര്‍: കളിക്കളത്തില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തലക്കുളത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പുറക്കാട്ടിരി കുറ്റിയില്‍ ലക്ഷ്മി വിഹാറില്‍ സുകുമാരന്‍ നായരുടെ മകന്‍ ഗോവിന്ദരാജ്(52) ആണ് മരിച്ചത്. രാവിലെ എട്ടിനു പുറക്കാട്ടിരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് സഫിയ ട്രാവല്‍സിലെ ഐടി മാനേജരായിരുന്നു. മാതാവ്: കുഞ്ഞുലക്ഷമി അമ്മ. ഭാര്യ: ഡോ: റീത്ത. മക്കള്‍: സഞ്ജയ് ഗോവിന്ദ് (എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി, പാലക്കാട്), സൗരവ് ഗോവിന്ദ്(ഭവന്‍സ് സ്‌കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ഥി, പൂളാടിക്കുന്ന്). സഹോദരങ്ങള്‍: ഡോ. രാജലക്ഷ്മി(അങ്കമാലി), രേഖ(ഫറോക്ക്). സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍.
RELATED STORIES

Share it
Top