Latest News

മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍ ഗോപി കൃഷ്ണന്‍ അന്തരിച്ചു

മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍ ഗോപി കൃഷ്ണന്‍ അന്തരിച്ചു
X

കോട്ടയം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍ ഗോപീകൃഷ്ണന്‍ കോട്ടയത്ത് അന്തരിച്ചു. ഉച്ചക്ക് ഒന്നേമുക്കാലോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുറേ നാളായി അസുഖബാധിതനായി അമൃതയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററും കേരളകൗമുദിയില്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ്.

കെ സി സെബാസ്റ്റ്യന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചു.

Next Story

RELATED STORIES

Share it