Latest News

പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ടി നസറുദ്ദീന്‍; വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച വൈകീട്ട് 3.30ന്

ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചാ സമയം സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായി. ഒടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് 3.30ന് ചര്‍ച്ചാസമയം നിശ്ചയിച്ചത്.

പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ടി നസറുദ്ദീന്‍; വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച വൈകീട്ട് 3.30ന്
X

തിരുവനന്തപുരം: ആറു മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുള്ള ആളാണ് താനെന്നും പേടിപ്പിക്കാന്‍ നേക്കെണ്ടെന്നും വ്യാപാരി നേതാവ് ടി നസറുദ്ദീന്‍. നേരത്തെ പല മുഖ്യമന്ത്രിമാരും പേടിപ്പിക്കാന് നോക്കിയിട്ടുണ്ട്. സെയില്‍ടാക്‌സുകാരെ വിട്ടു ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ലെ. അതു കൊണ്ട് സര്‍ക്കാര്‍ വിരട്ടാന്‍ നോക്കേണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് നടക്കും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഇക്കാര്യത്തില്‍ ഒരു അനിശ്ചിതത്വമുണ്ടായിരുന്നു. ഒടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് 3.30ന് ചര്‍ച്ചാസമയം നിശ്ചയിച്ചത്.

കഴിഞ്ഞ ദിവസം വ്യാപാരി നേതാവ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് കടതുറക്കല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്‍വാങ്ങിയത്.

എന്തുവന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Next Story

RELATED STORIES

Share it