Latest News

ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്

ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്
X

കോഴിക്കോട്: ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്ലെറ്റിന് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളെയാണ് യുവാവ് ചവിട്ടിവീഴ്ത്തിയത്. ഇതിന് മുന്‍പായി സ്ത്രീയും ഇയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുടര്‍ന്നാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തിയത്. തര്‍ക്കത്തിനും മര്‍ദനത്തിനും കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. തിരുവമ്പാടി പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it