Latest News

ഫാറൂഖ് അബുല്ലയുടെ സ്വത്ത് കണ്ടുകെട്ടിയത് രാഷ്ട്രീയവൈരം: കടുത്ത വിമര്‍ശനവുമായി മെഹബൂബ മുഫ്തി

ഫാറൂഖ് അബുല്ലയുടെ സ്വത്ത് കണ്ടുകെട്ടിയത് രാഷ്ട്രീയവൈരം: കടുത്ത വിമര്‍ശനവുമായി മെഹബൂബ മുഫ്തി
X

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായി ഡോ. ഫാറൂഖ് അബുല്ലയുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി രാഷ്ട്രീയവൈരത്തിന്റെ ഭാഗമാണെന്ന് ിഡിപി നേതാവ് മെഹബൂബ മുഫ്തി.

''ഡോ. ഫാറൂഖ് അബുല്ലയുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി രാഷ്ട്രീയവൈരവും പീപ്പിള്‍സ് ആലിയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷനോടുള്ള പ്രതികാരവുമാണ്. കശ്മീരിലെ ജനങ്ങള്‍ക്ക് ഗുപ്കാര്‍ ഡിക്ലറേഷന്‍ സഖ്യത്തില്‍ വിശ്വാസമുണ്ട്. എന്‍ഐ, ഇ ഡി തുടങ്ങിയവയുടെ സഹായത്തോടെ ബിജെപി ഇതിലുള്ള തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയാണ്'' - മുഫ്തി ട്വീറ്റ് ചെയ്തു.

നാഷണല്‍ കോണ്‍ഫ്രന്‍സ് മേധാവി ഫാറൂഖ് അബ്ദുല്ലയുടെ 12 കോടിയോളം വരുന്ന ആസ്തിയാണ് ഇ ഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. കള്ളപ്പണം വെളിപ്പിക്കല്‍ നിയമമനുസരിച്ചായിരുന്നു നടപടി. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് 2002-03 കാലത്ത് 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സിബിഐ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it