യുപിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍; കഴുത്തിലും തലയിലും പരിക്ക്; ഡോക്ടര്‍ കസ്റ്റഡിയില്‍
യുവതിയുടെ കഴുത്തിലും തലയിലും മുറിവുകളുണ്ട്

ആഗ്ര: യുപിയിലെ ആഗ്രയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. സംഭവത്തില്‍ ഡോക്ടര്‍ പിടിയില്‍. ഡല്‍ഹി സ്വദേശിനിയായ 25കാരിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കോളജിന് സമീപത്തു നിന്നും കണ്ടെത്തിയത്. പിജി വിദ്യാര്‍ഥിനിയായിരുന്ന യുവതിയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായുരുന്നു.
യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ജലൗണ്‍ നഗരത്തില്‍ നിന്നുള്ള ഒരു ഡോക്ടര്‍ തങ്ങളുടെ മകളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കി. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. യുവതിയുടെ കഴുത്തിലും തലയിലും മുറിവുകളുണ്ട്. പിടിയിലായ ഡോക്ടറെ ചോദ്യം ചെയ്തു വരികയാണെന്നും പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിക്കുമെന്നും പോലിസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ഞെട്ടിക്കുന്ന നിരവധി അക്രമസംഭവങ്ങളാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്. ബുലന്ദ്ഷഹര്‍, ഹാപൂര്‍, ലഖിംപൂര്‍ ഖേരി, ഗോരഖ്പൂര്‍ എന്നിവടങ്ങളിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ആവര്‍ത്തിച്ചു കാണിക്കുന്ന ഇത്തരം സംഭവങ്ങള്‍ തെളിയിക്കുകയാണ്.
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT