മാള: മെഡിക്കല്‍ ക്യാമ്പും ഭദ്രം ചികിത്സ സഹായവിതരണവും നടത്തി

മാള: പുത്തന്‍ചിറ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാള ഗുരുധര്‍മ്മം മിഷന് ആശുപത്രിയും അപ്പോളോ അഡ്ലക്സ് ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ബെന്നി ബഹനാന് എം പി ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന വ്യാപാരി ഹെന്റിയുടെ മരണാനന്തര ഫണ്ടായ 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ നജാഹിന്റെ സാന്നിദ്ധ്യത്തില്‍ ബെന്നി ബഹനാന് എം പി കൈമാറി. അതോടൊപ്പം അസോസിയേഷന്റെ മരണാനന്തര ഫണ്ടായ പതിനായിരം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബിയും കൈമാറി.
പുത്തന്‍ചിറ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം ബി സെയ്തുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി മുഖ്യാതിഥിയായിരുന്നു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന് കൊടിയന്‍, ഗുരുധര്‍മ്മം ആശുപത്രി സി ഇ ഒ ഡോ. ആദര്‍ശ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി വി കെ ദേവരാജന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ദാസന് കളത്തില്‍ നന്ദിയും രേഖപെടുത്തി.
തുടര്‍ന്ന് കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു.
RELATED STORIES
'ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! ഇപ്പോ ജയിലിലാണ്: വി ടി...
25 Jun 2022 7:24 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ ...
25 Jun 2022 7:23 AM GMT'അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം';മാധ്യമ പ്രവര്‍ത്തകനോട്...
25 Jun 2022 7:12 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം;പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍...
25 Jun 2022 6:02 AM GMT