Latest News

മീഡിയാ വണ്‍ സംപ്രേഷണ വിലക്കിനെതിരേ മാധ്യമം ജീവനക്കാര്‍ പ്രതിഷേധിച്ചു

മീഡിയാ വണ്‍ സംപ്രേഷണ വിലക്കിനെതിരേ മാധ്യമം ജീവനക്കാര്‍ പ്രതിഷേധിച്ചു
X

കോഴിക്കോട്; മീഡിയാ വണ്‍ ചാനലിനെതിരേ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയതിനെതിരേ മാധ്യമം ജീവനക്കാര്‍ പ്രതിഷേധ സംഗമം നടത്തി. മാധ്യമം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ സംസാരിച്ചു.

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം സംപ്രഷേണ വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സിംഗിള്‍ ബെഞ്ച് ശരിവച്ചു. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് മീഡിയാ വണിനുവേണ്ടി ഹാജരാവുന്നത്.

വിലക്കിനു കാരണമായ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ചവരെ സമയം ചോദിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരാണ് കേസ് പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it