Latest News

ഇന്ത്യയുടെ പാരിസ് ഒളിംപിക്‌സ് സംഘത്തിന്റെ നേതൃസ്ഥാനം രാജിവച്ച് മേരി കോം

ഇന്ത്യയുടെ പാരിസ് ഒളിംപിക്‌സ് സംഘത്തിന്റെ നേതൃസ്ഥാനം രാജിവച്ച് മേരി കോം
X

ന്യൂഡല്‍ഹി: 2024 പാരീസ് ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം(ഷെഫ് ഡി മിഷന്‍) ഒഴിഞ്ഞ് ബോക്‌സിങ് ഇതിഹാസം എംസി മേരി കോം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപോര്‍ട്ട്. തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം തനിക്ക് കത്തെഴുതിയതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ അറിയിച്ചു. മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നതായും ഉഷ പ്രതികരിച്ചു. 'രാജ്യത്തെ എല്ലാ വിധത്തിലും സേവിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. അതിനായി മാനസികമായി തയ്യാറായിരുന്നു. എന്നിരുന്നാലും, അഭിമാനകരമായ ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാത്തതില്‍ താന്‍ ഖേദിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി' എന്ന് മേരി കോം ഉഷയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it