മേയറുടെ കത്ത് വിവാദം: ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം: കോര്‍പറേഷനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ 295 തസ്തികകളില്‍ ജോലി നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയോട് പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന വിവാദത്തില്‍ ഗവര്‍ണറെ ബിജെപി സമീപിക്കുന്നു. കോര്‍പറേഷന്‍ നിയമനങ്ങളില്‍ പാര്‍ട്ടി ഇടപെടലിലേക്കു വഴിയൊരുക്കിയ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ കാണാന്‍ സമയം തേടിയിട്ടുണ്ട്.
ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം ഇന്നു രാവിലെ 11 ഓടെയാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ മടങ്ങിയെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെ തിരുവനനന്തപുരം കോര്‍പറേഷനിലെ 35 കൗണ്‍സിലര്‍മാര്‍ക്ക് ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നിയമനത്തിനായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയില്‍നിന്നു മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ കത്തില്‍ വിശദ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്‌തേക്കും.
RELATED STORIES
താന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMT