Latest News

ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം; ആറ് പേർക്ക് പൊള്ളലേറ്റു

ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം; ആറ് പേർക്ക് പൊള്ളലേറ്റു
X

ന്യൂഡല്‍ഹി: ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്.

ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ടോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.സംഭവത്തില്‍ ഒരു റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഒരു റെസ്റ്റോറന്റില്‍ നിന്ന് തീപടര്‍ന്ന് തൊട്ടടുത്ത റെസ്റ്റോറന്റിലേക്കും ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ആവശ്യത്തിലധികം വാണിജ്യ സിലിണ്ടറുകള്‍ റെസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്നെന്നും ഇത് പൊട്ടിത്തെറിച്ചാകാം തീപിടിത്തമുണ്ടായതെന്നുമാണ് ഫയര്‍ ഫോഴ്‌സിന്റെ നിഗമനം.

Next Story

RELATED STORIES

Share it