Latest News

''മാര്‍വാഡികള്‍ തിരിച്ചുപോവുക, ഗുജറാത്തികള്‍ തിരിച്ചുപോവുക''; തെലങ്കാനയിലെ അമംഗലില്‍ നാളെ ബന്ദ്

മാര്‍വാഡികള്‍ തിരിച്ചുപോവുക, ഗുജറാത്തികള്‍ തിരിച്ചുപോവുക; തെലങ്കാനയിലെ അമംഗലില്‍ നാളെ ബന്ദ്
X

ഹൈദരാബാദ്: തെലങ്കാനയില്‍ നിന്നും മാര്‍വാഡികളും ഗുജറാത്തികളും തിരിച്ചുപോവണമെന്നാവശ്യപ്പെട്ട് അമംഗലിലെ വ്യാപാരികള്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചു. രാജസ്ഥാന്‍കാരായ മാര്‍വാഡികളും ഗുജറാത്തികളും അമംഗലില്‍ ബിസിനസുകള്‍ നടത്തുകയാണെന്നും അത് പ്രദേശവാസികളായ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ദ്.

''മാര്‍വാഡികള്‍ വില്‍ക്കുന്ന വസ്തുക്കളില്‍ 50 ശതമാനവും വ്യാജമാണ്. അതിനാല്‍ തന്നെ അവര്‍ വില കുറച്ച് വില്‍ക്കും. അത് തെലങ്കാനക്കാരായ വ്യാപാരികളെ വിപണിയില്‍ വലിയ മല്‍സരത്തിന് ഇരയാക്കുന്നു.''-ഒരു വ്യാപാരി വെളിപ്പടുത്തി. മാര്‍വാഡികളും ഗുജറാത്തികളും മൂലം തെലുങ്കര്‍ക്ക് ജോലിയോ ബിസിനസോ ചെയ്യാനാവുന്നില്ലെന്ന് തെലുങ്ക് സംഘടനകള്‍ പറയുന്നു. മാര്‍വാഡികളെയും ഗുജറാത്തികളെയും പിന്തുണയ്ക്കുന്ന ബിജെപിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം, സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് സിങ് ആരോപിച്ചു. സനാതന ധര്‍മം പിന്തുടരുന്നതിനാലാണ് ഗുജറാത്തികളെ ഇത്തരത്തില്‍ ആക്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ''ഗുജറാത്തികള്‍ ബിസിനസ് ചെയ്യാനാണ് തെലങ്കാനയില്‍ വരുന്നത്. അവര്‍ കൊള്ളയ്ക്കോ അധികാരത്തിനോ അല്ല വരുന്നത്. ഇന്ത്യക്കാര്‍ക്ക് രാജ്യത്തെവിടെയും ജീവിക്കാന്‍ അവകാശമുണ്ട്. ഹിന്ദുക്കളുടെ ഐക്യം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. രോഹിങ്ഗ്യകളെ പുറത്താക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ''-മന്ത്രി പറഞ്ഞു. രോഹിങ്ഗ്യകള്‍ക്കെതിരേ നടപടി വേണമെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന് ചെയ്യാമല്ലോ എന്നാണ് തെലുങ്കുസംഘടനകളുടെ നിലപാട്.

Next Story

RELATED STORIES

Share it