Latest News

മര്‍കസ് സമുച്ഛയങ്ങള്‍ ഏകീകരിക്കുന്നു; 'ദിവാന്‍' പദ്ധതി പ്രഖ്യാപിച്ചു

മര്‍കസ് സമുച്ഛയങ്ങള്‍ ഏകീകരിക്കുന്നു; ദിവാന്‍ പദ്ധതി പ്രഖ്യാപിച്ചു
X

കോഴിക്കോട്: മര്‍കസു സഖാഫത്തി സുന്നിയ്യയുടെ നൂറോളം ഓഫിസുകള്‍ ഏകീകരിക്കുന്നതിനു വേണ്ടി പുതിയ കെട്ടിട സമുച്ഛയം നിര്‍മിക്കുന്നതിനുളള 'ദിവാന്‍' പദ്ധതി പ്രഖ്യാപിച്ചു. മര്‍കസ് മസ്ജിദുല്‍ ഹാമിലിയുടെ പരിസരത്ത്, സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലം തങ്ങളുടെ പേരിലാണ് കെട്ടിടം നിര്‍മിക്കുന്നത്.

നാലു നിലകളിലായി പണിയുന്ന കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, സെന്‍ട്രല്‍ ഓഫിസ്, വിദ്യാഭ്യാസ സാംസ്‌കാരിക ഓഫിസുകള്‍, ഇന്റര്‍നാഷണല്‍ സ്റ്റുഡിയോ തുടങ്ങിയവ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസം, ജീവകാരുണ്യം, സാംസ്‌കാരികവിനിമയങ്ങള്‍, അന്തരാഷ്ട്ര ദേശീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മര്‍കസിന്റെ വിവിധ പദ്ധതികളെ ഇവിടെ ഏകീകരികള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it