Latest News

'അതിവേഗ റെയില്‍ പാത പോലുള്ള പലതും പറയും'; ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല

അതിവേഗ റെയില്‍ പാത പോലുള്ള പലതും പറയും; ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല
X

ന്യൂഡല്‍ഹി: അതിവേഗ റെയില്‍ പാത പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന മെട്രോ മാന്‍ ഈ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.തിരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍ പാത പോലുള്ള പലതും പറയും. ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതി ഒഴിവാക്കിയെങ്കില്‍ അതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോയെന്നും അദ്ദേഹം ചോദിച്ചു. ആളുകള്‍ക്ക് സ്ഥലം വില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം നിര്‍ദേശിച്ചെന്നും 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ഇന്ന് ശ്രീധരന്‍ വ്യക്തമാക്കിയത്. ഉത്തരവ് വരാന്‍ വൈകുമെങ്കിലും സമയം കളയാന്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it