Latest News

സിക്കിം ഗവര്‍ണര്‍ക്ക് മണിപ്പൂരിന്റെ അധികച്ചുമതല, അരുണാചല്‍ ഗവര്‍ണര്‍ക്ക് മിസോറമിന്റെ ചുമതല

സിക്കിം ഗവര്‍ണര്‍ക്ക് മണിപ്പൂരിന്റെ അധികച്ചുമതല, അരുണാചല്‍ ഗവര്‍ണര്‍ക്ക് മിസോറമിന്റെ ചുമതല
X

ന്യൂഡല്‍ഹി: സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദിന് മണിപ്പൂരിന്റെ അധികച്ചുമതല നല്‍കി രാഷ്ട്രപതിഭവന്‍ ഉത്തരവിട്ടു. അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ക്കും അധികച്ചുമതല നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ബി ഡി മിശ്രക്ക് മിസോറമിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

മണിപ്പൂര്‍ ഗവര്‍ണര്‍ ഡോ. നെജ്മ എ ഹെപ്തുള്ള അവധിയില്‍ പോയ സാഹചര്യത്തിലാണ് ഗംഗാപ്രസാദിന് മണിപ്പൂരിന്റെ ചുമതല നല്‍കിയത്. മിസോറം ഗവര്‍ണര്‍ ഡോ. ഹരി ബാബു സംഭംപതി അവധിയില്‍പോയതുകൊണ്ടാണ് ബി ഡി മിശ്രക്ക് അധികച്ചുമതല നല്‍കിയത്.

രണ്ട് ഗവര്‍ണര്‍മാരും ചുമതല ഏല്‍ക്കുന്ന ദിവസം മുതല്‍ ഇരുവര്‍ക്കും ചാര്‍ജ് ലഭിക്കും.

Next Story

RELATED STORIES

Share it