Latest News

മണിപ്പൂരില്‍ ടിവി റിപോര്‍ട്ടര്‍ക്ക് നേരെ വെടിവയ്പ്

മണിപ്പൂരില്‍ ടിവി റിപോര്‍ട്ടര്‍ക്ക് നേരെ വെടിവയ്പ്
X

സേനാപതി: മണിപ്പൂരിലെ സേനാപതി ജില്ലയില്‍ പുഷ്‌പോല്‍സവം റിപോര്‍ട്ട് ചെയ്യുകയായിരുന്ന ടിവി റിപോര്‍ട്ടര്‍ക്ക് നേരെ വെടിവയ്പ്. നാഗാലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണ്‍ബില്‍ ടിവിയുടെ റിപോര്‍ട്ടറായ ദീപ് സൈക്കിയക്കാണ് വെടിയേറ്റത്. കക്ഷത്തും കാലിലുമാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. മണിപ്പൂരിലെ നാഗ ഭൂരിപക്ഷപ്രദേശമായ ലാലി ഗ്രാമത്തില്‍ സിന്നിയ എന്ന പുഷ്‌പോല്‍സവമാണ് ദീപ് റിപോര്‍ട്ട് ചെയ്തിരുന്നത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ദീപിന്റെ റിപോര്‍ട്ടുകള്‍ മോശമാണെന്ന് നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യന്തുങോ പത്തോന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്ന് ഹോണ്‍ബില്‍ ടിവി എഡിറ്റര്‍ സുതോണോ മെക്രോ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it