Latest News

പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന് തോല്‍വി; യൂനൈറ്റഡ് അഞ്ചിലേക്ക്

ഇന്ന് നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ തേരോട്ടം തുടര്‍ന്നത്.

പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന് തോല്‍വി; യൂനൈറ്റഡ് അഞ്ചിലേക്ക്
X

സ്റ്റാംഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂളും തോല്‍വിയേറ്റ് വാങ്ങി ലെസ്റ്റര്‍ സിറ്റിയും. ഇന്ന് നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ തേരോട്ടം തുടര്‍ന്നത്. 37ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ഏക ഗോളാണ് ചെമ്പടയ്ക്ക് വിജയമൊരുക്കിയത്. സ്പര്‍സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. ലീഗില്‍ ലിവര്‍പൂളിന് 61 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനക്കാരായ ലെസ്റ്ററിനെ തോല്‍പ്പിച്ചത് സതാംപ്ടണാണ്. 2-1നാണ് ലെസ്റ്ററിന്റെ തോല്‍വി. റാഷ്്‌ഫോഡ് ഗോള്‍ വേട്ട തുടര്‍ന്ന് മല്‍സരത്തില്‍ നോര്‍വിച്ച് സിറ്റിയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-0ത്തിന്റെ ജയമാണ് സ്വന്തമാക്കിയത്.

റാഷ്‌ഫോഡ് ഇരട്ട ഗോള്‍ (27, 52) നേടി. യുനൈറ്റഡിനായി റാഷ്‌ഫോഡിന്റെ 200ാം മല്‍സരമായിരുന്നു. മാര്‍ഷ്യല്‍(54), ഗ്രീന്‍വുഡ്(76) എന്നിവരും യുനൈറ്റഡിനായി വലകുലിക്കി. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി. മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലിയെ 3-0ത്തിന് തകര്‍ത്ത് ചെല്‍സി നാലാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പകുതിയില്‍ ജോര്‍ജ്ജീനോ, അബ്രാം എന്നിവരും രണ്ടാം പകുതിയില്‍ ഹുഡ്‌സണ്‍ ഒഡോയി എന്നിവരും ചെല്‍സിക്കായി സ്‌കോര്‍ ചെയ്തു. ക്രിസ്റ്റല്‍ പാലസ്-ആഴ്‌സണല്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it