Latest News

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടത് വീടിന് പുറകില്‍; 10 മാസങ്ങള്‍ക്കു ശേഷം ഭാര്യയും കാമുകനും പോലിസ് പിടിയില്‍

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടത് വീടിന് പുറകില്‍; 10 മാസങ്ങള്‍ക്കു ശേഷം ഭാര്യയും കാമുകനും പോലിസ് പിടിയില്‍
X

കാന്‍പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിന്റെ പിറകില്‍ കുഴിച്ചിട്ട സംഭവത്തില്‍ 10 മാസം കഴിഞ്ഞ് ഭാര്യയും കാമുകനും പോലിസ് പിടിയില്‍. കൊല്ലപ്പെട്ടത് ശിവ്ബീര്‍ സിംങ് (50) ആണെന്ന് പോലിസ് സ്ഥിരീകരിച്ചു. പത്ത് മാസം മുന്‍പ് കാണാതായ ശിവ്ബീറിനെക്കുറിച്ച് കുടുംബത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജോലിക്കായി ഗുജറാത്തിലേക്കുപോയെന്നാണ് ഭാര്യ ലക്ഷ്മി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ശിവ്ബീറിന്റെ അമ്മ സാവിത്രി ദേവി പല തവണ വിളിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ സംശയം ശക്തമായി. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 19ന് സാവിത്രി ദേവി പോലിസില്‍ പരാതി നല്‍കി.

അന്വേഷണത്തിനിടെ ലക്ഷ്മിയെയും കുടുംബത്തിലെ തന്നെ അമിത് സിംഗിനെയും പോലിസ് ചോദ്യം ചെയ്തു. തുടക്കത്തില്‍ ഇരുവരും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായ ചോദ്യംചെയ്യലിനിടെ ഇരുവരും കുറ്റം സമ്മതിച്ചു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് വീടിന്റെ പുറകില്‍ കുഴിച്ച് ശിവ്ബീറിന്റെ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികൂടത്തോടൊപ്പം കണ്ടെത്തിയ ലോക്കറ്റ് ശിവ്ബീറിന്റേതാണെന്ന് കുടുംബം സ്ഥിരീകരിച്ചു.

ലക്ഷ്മിയുടെയും അമിത്തിന്റെയും ബന്ധം ശിവ്ബീര്‍ തിരിച്ചറിഞ്ഞിരുന്നതായും, ഇതിനെ തുടര്‍ന്ന് പതിവായി വഴക്കുണ്ടായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. കൊലപാതകദിവസം ലക്ഷ്മി ലഹരി കലര്‍ത്തിയ ചായ ശിവ്ബീറിന് നല്‍കിയതായി പോലിസ് കണ്ടെത്തി. ചായ കുടിച്ച് അബോധാവസ്ഥയിലായ ഭര്‍ത്താവിനെ അമിത് പിക്കാസ് ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശിവ്ബീര്‍ മരിച്ചില്ലെന്ന് മനസിലാക്കിയ ലക്ഷ്മി പിന്നീട് വീണ്ടും വെട്ടി മരണവും ഉറപ്പാക്കുകയും മൃതദേഹം വീടിന്റെ പിറകില്‍ കുഴിച്ചിടുകയും ചെയ്തു. കേസില്‍ ലക്ഷ്മിയെയും അമിത്തിനെയും അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it