Latest News

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്ക് കുത്തേറ്റു

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്ക് കുത്തേറ്റു
X

തിരുവനന്തപുരം: ശ്രീകാര്യം പനങ്ങോട്ടുകോണത്ത് ഞായറാഴ്ച രാത്രി നടന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി കുത്തേറ്റു. പരിക്കേറ്റവര്‍ പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവര്‍ക്കാണ്.

അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും മദ്യപിച്ച് വീടിന് മുന്നില്‍ തമ്മില്‍ ചീത്തവിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് രാജേഷും കുടുംബവും ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് സഞ്ജയ് വീട്ടില്‍ നിന്ന് കത്തി എടുത്ത് സുഹൃത്തുക്കളുമൊത്ത് മൂന്നു പേരെയും കുത്തിയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. രാജേഷിന് കൈയില്‍, രതീഷിന് മുതുകില്‍, രഞ്ജിത്തിന് കാലില്‍ കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം സഞ്ജയ് ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it