Latest News

ഗുരുതര പരിക്കുമായി 12 മണിക്കൂര്‍; മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണ കൊല്ലം സ്വദേശിയെ കണ്ടെത്തി

ഇന്നലെ പോലിസും നാട്ടുകാരും അര്‍ധരാത്രി വരെ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല.

ഗുരുതര പരിക്കുമായി 12 മണിക്കൂര്‍; മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണ കൊല്ലം സ്വദേശിയെ കണ്ടെത്തി
X

ചെറുവത്തൂര്‍: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് കാണാതായ യുവാവിനെ കണ്ടെത്തി. മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാത്രി കാസര്‍കോട് ചെറുവത്തൂര്‍ വടക്കേ കൊവ്വലിന് സമീപം വീണ കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെര്‍ണാണ്ടസി(33)നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയിലാണ് യുവാവിനെ ഇന്ന് രാവിലെ ട്രാക്കിലൂടെ നടന്നുപോയ വ്യക്തി കണ്ടത്. പിന്നാലെ വിവരം പോലിസിനെഅറിയിച്ചു. പൊലീസെത്തി യുവാവിനെ പരിയാരം മെഡിക്കല്‍കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴേകാലോടെയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് വീണത്. ഇന്നലെ പോലിസും നാട്ടുകാരും അര്‍ദ്ധരാത്രി വരെ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് 12 മണിക്കൂര്‍ പിന്നിട്ട ശേഷം ഇന്ന് രാവിലെയാണ് യുവാവിനെ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it