Latest News

മാലേഗാവ് സ്‌ഫോടക്കേസ്: പ്രജ്ഞാ സിങ് ഠാക്കൂറും കൂട്ടുപ്രതികളും ഹാജരാവണമെന്ന് എന്‍ഐഎ കോടതി

മാലേഗാവ് സ്‌ഫോടക്കേസ്: പ്രജ്ഞാ സിങ് ഠാക്കൂറും കൂട്ടുപ്രതികളും ഹാജരാവണമെന്ന് എന്‍ഐഎ കോടതി
X

മുംബൈ: ബിജെപി നേതാവും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍ അടക്കം 2008 മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളോട് ഹാജരാവന്‍ എന്‍ഐഎ പ്രത്യേക കോടതി നിര്‍ദേശിച്ചു. പ്രജ്ഞാ സിങ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാവുമെന്ന് അവരുടെ അഭിഭാഷകന്‍ ജെ പി മിശ്ര പറഞ്ഞു. 2008 സ്‌ഫോടനക്കേസ് എന്‍ഐഎ നീട്ടിക്കൊണ്ടുപോവുകയാണെന്ന് കഴിഞ്ഞ ദിവസം മിശ്ര ആരോപിച്ചിരുന്നു. പ്രജ്ഞാ സിങ് തന്റെ അധികാരമുപയോഗിച്ച് കേസ് നീട്ടുകയാണെന്ന ആരോപണത്തിനു പ്രതികരണമെന്ന നിലയിലാണ് മിശ്ര കോടതിയെ കുറ്റപ്പെടുത്തിയത്.

പ്രജ്ഞാ സിങ്ങിനു പുറമെ ലെഫ്. കേണല്‍ പുരോഹിത്, സുധാകര്‍ ചതുര്‍വേദി, കുല്‍ക്കര്‍ണി, അജയ് റാഹിര്‍കര്‍, മേജര്‍ രമേശ് ഉപാധ്യായ, സുധാകര്‍ ദ്വിവേദി തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.

കേസിലെ ഏഴ് പ്രതികളില്‍ നാല് പേര്‍ കോടതിയില്‍ ഹാജരാവാറുണ്ടെങ്കിലും മൂന്ന് പേര്‍ വിട്ടുനില്‍ക്കുകയാണ് പതിവ്. പ്രജ്ഞാസിങ് ഠാക്കൂറും, കേണല്‍ പുരോഹിതും സുധാകര്‍ ചതുര്‍വേദിയുമാണ് കേസിനു ഹാജരാവാത്ത മൂന്നു പേര്‍.

യുഎപിഎയുടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ഏഴ് പേരെയും വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. 307(കൊലപാതക ശ്രമം), 302(കൊലപാതകം), 153എ(വിവിധ സാമൂഹികവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കല്‍) തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ മാലേഗാവിലെ പള്ളിക്കടുത്ത് 2008 സപ്തംബര്‍ 29ന് മോട്ടോര്‍സൈക്കിളില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് ആറ് പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് പ്രജ്ഞാ സിങ്ങും കൂട്ടുപ്രതികളും വിചാരണ നേരിടുന്നത്.

Next Story

RELATED STORIES

Share it