ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
BY SLV9 May 2024 6:15 AM GMT
X
SLV9 May 2024 6:15 AM GMT
ചാലക്കുടി: ചാലക്കുടി സ്വദേശിനിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ കാണാനില്ല. പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
Next Story
RELATED STORIES
ബജ്റംഗ് പൂനിയക്ക് ഗുസ്തിയുടെ ഔദ്യോഗിക സംഘടനയില്‍ നിന്ന് സസ്പെന്ഷന്
9 May 2024 2:08 PM GMTവിരമിക്കല്‍ വാര്‍ത്ത തള്ളി മേരി കോം
25 Jan 2024 5:51 AM GMTസാക്ഷി മാലിക്കിന് പിന്തുണയുമായി വിജേന്ദര്‍ സിങ്
22 Dec 2023 3:07 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMT