പൂനെയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍തൃമാതാവും അറസ്റ്റില്‍
120 പവന്‍ സ്വര്‍ണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നല്‍കിയത്

പൂനെ: പൂനെയില്‍ ഭര്‍തൃവീട്ടില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിനി പ്രീതിയെ ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രീതിയുടെ ഭര്‍ത്താവ് അഖിലിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് മാതാവ് സുധയെയും ബോസരി പൊലീസ് അറസ്റ്റ് ചെയ്തത്. വലിയ സ്ത്രീധനം വാങ്ങിയ പ്രതി പിന്നെയും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.
ഡല്‍ഹിയില്‍ താമസമാക്കിയ കൊട്ടാരക്കര സ്വദേശിനി പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 120 പവന്‍ സ്വര്‍ണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നല്‍കിയത്. പിന്നീട് തനിക്ക് ബിസിനസില്‍ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് തരണമെന്നും അഖില്‍ ആവശ്യപ്പെട്ടെന്ന് പ്രീതിയുടെ പിതാവ് മദുസൂദനനല്‍ പിള്ള പറഞ്ഞു. കുറിച്ച് സഹായിച്ചെങ്കിലും പിന്നെയും പണം ആവശ്യപ്പെട്ട് മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും പിതാവ് പറഞ്ഞു. മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പ്രീതി സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തിരുന്നു. ഇവ പോലിസ് ശേഖരിച്ചിട്ടുണ്ട്.
RELATED STORIES
രാമായണം രചിച്ചത് ആദിവാസിയായ വാല്മീകി, മഹാഭാരതം എഴുതിയത്...
29 Jun 2022 1:25 PM GMTവര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള...
27 May 2022 2:02 PM GMTഖുര്‍ആന്‍ പഠിക്കുന്നതിന് ഒരു സമ്പൂര്‍ണ പാഠ്യപദ്ധതി അനിവാര്യം: നുജൂം...
30 April 2022 2:25 PM GMTഗുജറാത്ത് അവസാനിച്ചതല്ല; ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതാണ്
18 April 2022 2:06 PM GMTസര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കലാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം:...
29 March 2022 10:50 AM GMT''ഹിജാബ് മൗലികാവകാശം; സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കും''-...
23 March 2022 2:20 PM GMT