മലപ്പുറത്തിന് കൂടുതല്‍ വാക്സിന്‍ വേണം: ജനപ്രതിനിധികള്‍ക്ക് എസ്‌കെഎസ്എസ്എഫ് നിവേദനം നല്‍കി
മലപ്പുറം: ജില്ലയിലേക്ക് കൂടുതല്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഉള്‍പ്പടെ ജനപ്രതിനിധികള്‍ക്ക് എസ്‌കെഎസ്എസ്എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി നിവേദനം അയച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലയിലെ മന്ത്രി,എം.പിമാര്‍,എം.എല്‍.എമാര്‍ എന്നിവര്‍ക്കും നിവേദനം കൈമാറി.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ കുറഞ്ഞ ഡോസ് വാക്സിനുകളാണ് എത്തിയത്.കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും, ചികില്‍സാ സൗകര്യങ്ങളൊരുക്കുന്നതിലും വാക്സിന്‍ എത്തിക്കുന്നതിലുമുള്ള കുറവ് അടിയന്തിരമായി പരിഹരിക്കണമെന്നും പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂട്ടായ ആവശ്യമുയരണമെന്ന് ഇതുസംബന്ധിച്ചു ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് ഓണ്‍ലൈന്‍ ചര്‍ച്ചാസംഗമം അഭിപ്രായപ്പെട്ടു.
RELATED STORIES
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTമദ്യ ലഹരിയില് റസ്റ്റോറന്റില് അക്രമം; എയര് ഹോസ്റ്റസും മൂന്നു...
13 Aug 2022 5:56 AM GMTത്രിവര്ണ പതാക ഉയര്ത്താത്ത വീടുകളുടെ പടമെടുക്കാന് ആവശ്യപ്പെട്ട്...
13 Aug 2022 5:16 AM GMT2020 നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി പിന്നില്നിന്ന് കുത്തിയെന്ന്...
12 Aug 2022 6:22 PM GMTത്രിവര്ണപതാകക്കെതിരേ വൈറല് വീഡിയോ: യതി നരസിംഹാനന്ദ് പോലിസ്...
12 Aug 2022 5:38 PM GMTനൂപുര് ശര്മയെ കൊലപ്പെടുത്താന് ശ്രമമെന്ന് ആരോപണം; യുപിയില് യുവാവിനെ ...
12 Aug 2022 5:03 PM GMT