Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്:മലപ്പുറത്ത് ഭരണ മാറ്റമില്ല;രണ്ട് സീറ്റുകളില്‍ യുഡിഎഫിനും ഒരിടത്ത് എല്‍ഡിഎഫിനും ജയം

തദ്ദേശ ഉപതിരഞ്ഞെടുപ്പ്:മലപ്പുറത്ത് ഭരണ മാറ്റമില്ല;രണ്ട് സീറ്റുകളില്‍ യുഡിഎഫിനും ഒരിടത്ത് എല്‍ഡിഎഫിനും ജയം
X
മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിടത്ത് യുഡിഎഫിനും ഒരിടത്ത് എല്‍ഡിഎഫിനും ജയം.ആലംകോട്, കണ്ണമംഗലം എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിലാണ് എല്‍ഡിഎഫ് ജയിച്ചത്.എവിടെയും ഭരണമാറ്റം ഇല്ല.

ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വള്ളിക്കുന്നില്‍ യുഡിഎഫ് വാര്‍ഡില്‍ ഇത്തവണ എല്‍ഡിഎഫ് വിജയിച്ചു.

ആലംകോട് പഞ്ചായത്ത്ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി പൂക്കൈപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെസി ജയന്തിയെ 215 വോട്ടിനാണ് തോല്‍പ്പിച്ചത്.എല്‍ഡിഎഫ് 10 യുഡിഎഫ് 9 എന്നതാണ് നിലവിലെ കക്ഷിനില.

കണ്ണമംഗലം പഞ്ചായത്തിലെ 19ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 279 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സി കെ അഹമ്മദാണ് വിജയിച്ചത്. എല്‍ഡിഎഫിലെ കെ ടി ജുനൈദിനെ ആണ് തോല്‍പ്പിച്ചത.്‌യുഡിഎഫ് 16 എല്‍ഡിഎഫ് 3 എന്നതാണ് കണ്ണമംഗലം പഞ്ചായത്തിലെ കക്ഷിനില.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒന്‍പതാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പില്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎം രാധാകൃഷ്ണന്‍ ജയിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 808 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി മേലയില്‍ വിജയന് 528 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലതീഷ് ചുങ്കം പള്ളിക്ക് 182 വോട്ടും ലഭിച്ചു.എല്‍ഡിഎഫിന് 15 യുഡിഎഫിന് 8 എന്നതാണ് നിലവിലെ കക്ഷിനില.

Next Story

RELATED STORIES

Share it