Latest News

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്; രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്; രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍
X

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ് പ്രതികളായ രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് താമരശ്ശേരിയില്‍ നിന്നും പിടിയിലായത്. താമരശ്ശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. സര്‍വീസില്‍ നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍ നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്.

Next Story

RELATED STORIES

Share it