Latest News

മലബാര്‍ വിപ്ലവ സ്മൃതി വാരാചരണം സമാപനം ഇന്ന്

മലബാര്‍ വിപ്ലവ സ്മൃതി വാരാചരണം സമാപനം ഇന്ന്
X

തിരുവനന്തപുരം: 'മലബാര്‍ വിപ്ലവം തലകുനിക്കാത്ത സമരവീര്യം' എന്ന പ്രമേയത്തില്‍ കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന മലബാര്‍ വിപ്ലവ സ്മൃതി വാരാചരണത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.

ആഗസ്ത് 24ന് മലപ്പുറത്ത് പൂക്കോട്ടൂര്‍ സ്മാരക ഹാളില്‍ ഉദ്ഘാടന സമ്മേളനം നടന്നു. തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളിലും കാംപയിന്റെ ഭാഗമായുള്ള പരിപാടികള്‍ നടന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും.

കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അസ്സയ്യിദ് മുത്തുകോയ തങ്ങള്‍, കെ എച്ച് മുഹമ്മദ് മൗലവി, ഹസന്‍ ബസരി മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, എസ് എച്ച് താഹിര്‍ മൗലവി, കടക്കല്‍ ജുനൈദ്, പ്രൊഫസര്‍ വി കാര്‍ത്തികേയന്‍ നായര്‍ ,ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, കാരാളി സുലൈമാന്‍ ദാരിമി, അല്‍അമീന്‍ റഹ്മാനി, നാഷിദ് ബാഖവി കണ്ണനല്ലൂര്‍, പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി, ഷിറാസി ബാഖവി, അഡ്വക്കേറ്റ് എ എം കെ നൗഫല്‍ എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it