Latest News

മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 7 എംഎല്‍എമാര്‍കൂടി വിമതക്യാമ്പിലെത്തി

മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു;  24 മണിക്കൂറിനുള്ളില്‍ 7 എംഎല്‍എമാര്‍കൂടി വിമതക്യാമ്പിലെത്തി
X

ഗുവാഹത്തി: ശിവസേനയിലെ രാഷ്ട്രീയപ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചുകൊണ്ട് ഇന്ന് മൂന്ന് എംഎല്‍എമാര്‍ കൂടി വിമതക്യാമ്പിലെത്തി. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണയില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കൊപ്പമാണ് മൂന്ന് പേരും ചേര്‍ന്നത്. ഗുവാഹത്തിയിലെ റാഡിസ്സന്‍ ബ്ലു ഹോട്ടലിലാണ് എംഎല്‍എമാര്‍ കഴിയുന്നത്.

കഴിഞ്ഞ രാത്രിയില്‍ 4 എംഎല്‍എമാര്‍ ഗുവാഹത്തിയിലെത്തിയിരുന്നു. ഇതോടെ 24 മണിക്കൂറില്‍ ഏഴ് പേര്‍ ക്യാമ്പിലെത്തിക്കഴിഞ്ഞു.

ഷിന്‍ഡെയെ നേതാവാക്കിക്കൊണ്ട് 34 എംഎല്‍എമാര്‍ ഒപ്പിട്ട പ്രമേയം ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉദ്ദവ് തന്റെ ഔദ്യോഗകി വസതിയില്‍നിന്ന് കുടുംബവീട്ടിലേക്ക് മാറി. വിമത എംഎല്‍എമാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രി പദവി ഒഴിയുമെന്നും പറഞ്ഞിരുന്നു.

ഔദ്യോഗിക വസതി ഒഴിഞ്ഞ നേതാവിന് ശിവസേന നേതാക്കള്‍ വികാരഭരിതമായ യാത്രയയപ്പ് നല്‍കി.

ശിവസേന അതിന്റെ പ്രത്യയശാസ്ത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി കയ്യൊഴിഞ്ഞതായി ഷിന്‍ഡെ ആരോപിച്ചു.

കൂടാതെ അഴിമതിക്കാരായ അനില്‍ ദേശ്മുഖ്, നവാബ് മാലിക് എന്നിവര്‍ക്ക് അഭയം നല്‍കിയെന്നും ആരോപിച്ചു.

ഭാരത് ഗോഖലെയെ ചീഫ് വിപ്പായി നിയമിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സുനില്‍ പ്രഭു വിളിച്ചുചേര്‍ത്ത യോഗം നിയമവിരുദ്ധമാണെന്ന് ഷിന്‍ഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ രാജിസന്നദ്ധത താക്കറെ ഫേസ് ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

എംഎല്‍എമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഉടന്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശിവസേനക്ക് യാതൊരു പ്രതിസന്ധിയുമില്ലെന്ന് നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it