Latest News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫട്‌നാവിസ് ഡല്‍ഹിയിലേക്ക്; മന്ത്രിസഭാ വികസനം നാളെയുണ്ടായേക്കും

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫട്‌നാവിസ് ഡല്‍ഹിയിലേക്ക്; മന്ത്രിസഭാ വികസനം നാളെയുണ്ടായേക്കും
X

മുംബൈ: മന്ത്രിസഭാ വികസനത്തെക്കുറിച്ച് ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫട്‌നാവിസ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. അസുഖബാധിതനായതിനാല്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ഡല്‍ഹിയിലേക്കുള്ള യാത്ര മുടങ്ങി.

ജൂണ്‍ 30ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അവസാന പട്ടിക തയ്യാറാവുകയാണെങ്കില്‍ നാളെ മന്ത്രിസഭാ വികസനം ഉണ്ടായേക്കും.

അമിതാധ്വാനം മൂലമുള്ള ക്ഷീണം വര്‍ധിച്ചതുകൊണ്ട് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദേശിച്ചു. അതുകൊണ്ടാണ് അദ്ദേഹം ഡല്‍ഹി യാത്ര ഒഴിവാക്കിയതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ജൂലൈ 27ന് ഷിന്‍ഡെയും ഫട്‌നാവിസും മന്ത്രിമാരുടെ കരട് പട്ടികയുമായി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. 43 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയെങ്കിലും ധാരാളം പേര്‍ മന്ത്രിസഭയിലെത്താന്‍ ശ്രമം നടത്തുന്നുണ്ട്.

ഉദ്ദവിനെതിരെ ഷിന്‍ഡെയുടെ വിമതത നീക്കത്തെ പിന്തുണച്ച എംഎല്‍എമാര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നവരാണ്.

പ്രധാന വകുപ്പുകള്‍ പ്രധാന നേതാക്കള്‍ക്ക് നീക്കിവയ്ക്കും.

നിലവില്‍ മഹാരാഷ്ട്ര മന്ത്രിസഭയില്‍ രണ്ട് പേര്‍മാത്രമാണ് ഉള്ളത്. ഷിന്‍ഡെയും ഫട്‌നാവിസും. ഇരുവരും ജൂണ്‍ 30നാണ് സത്യപ്രതിജ്ഞ ചെയ്തത്.

Next Story

RELATED STORIES

Share it