Latest News

മഅ്ദനിയുടെ മോചനം: കമല്‍ സി നജ്മല്‍ മരണം വരെ നിരാഹാര സമരത്തിലേക്ക്

അന്‍വാറുശ്ശേരിയിലാണ് നിരാഹാര സമരം നടത്തുക.

മഅ്ദനിയുടെ മോചനം: കമല്‍ സി നജ്മല്‍ മരണം വരെ നിരാഹാര സമരത്തിലേക്ക്
X

കോഴിക്കോട്: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങുമെന്ന് കമല്‍ സി നജ്മല്‍. എഫ്ബി പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിരാഹാര സമരം തുടങ്ങുന്നതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അന്‍വാറുശ്ശേരിയിലാണ് നിരാഹാര സമരം നടത്തുക.

ഈയടുത്ത് പുറത്ത് വന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍മാരുടെ വെളിപ്പെടുത്തലുകളുടെ പശ്ഛാതലത്തില്‍ മഅ്ദനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷണ വിധേയമാക്കുക, കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക,അടിയന്തിര ചികിത്സ /സര്‍ജറി ആവശ്യമായ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് അത് ലഭ്യമാക്കുക, വിചാരണ വേഗത്തിലാക്കാന്‍ നടപടിയെടുക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാര സമരം നടത്തുകയെന്നും കമല്‍ സി നജ്മല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it