Latest News

''ഒരു ജനതയെ മുഴുവന്‍ പട്ടിണിയിലാക്കുന്നത് ഉടന്‍ അവസാനിപ്പിക്കേണ്ട കുറ്റകൃത്യം'': ഇമ്മാനുവേല്‍ മാക്രോണ്‍

ഒരു ജനതയെ മുഴുവന്‍ പട്ടിണിയിലാക്കുന്നത് ഉടന്‍ അവസാനിപ്പിക്കേണ്ട കുറ്റകൃത്യം: ഇമ്മാനുവേല്‍ മാക്രോണ്‍
X

പാരിസ്: ഫലസ്തീനികളെ മുഴുവന്‍ പട്ടിണിക്കിടുന്നത് ഉടന്‍ അവസാനിപ്പിക്കേണ്ട കുറ്റകൃത്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മാക്രോണ്‍ ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബര്‍ 22ന് യുഎസിലെ ന്യൂയോര്‍ക്കില്‍ ദ്വിരാഷ്ട്ര പരിഹാര കോണ്‍ഫറന്‍സില്‍ ഖത്തറുമായി സഹകരിക്കുമെന്നും മാക്രോണ്‍ അറിയിച്ചു.

ഗസയ്‌ക്കെതിരായ ഉപരോധം മാര്‍ച്ച് രണ്ടുമുതല്‍ ഇസ്രായേല്‍ കര്‍ക്കശമാക്കിയിരുന്നു. ഇസ്രായേല്‍ അനുവദിക്കാത്ത ഒരു വാഹനവും അതിനാല്‍ ഗസയില്‍ എത്തുന്നില്ല. അതിനാല്‍ ഭക്ഷണവും മരുന്നും ഇന്ധനവുമൊന്നും ഗസയില്‍ എത്തുന്നില്ല. നൂറുകണക്കിന് ഫലസ്തീനികളാണ് പട്ടിണി മൂലം കൊല്ലപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it