അബൂദബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 2 മരണം 120 പേര്‍ക്ക് പരിക്ക്

അബൂദബി: സെന്‍ട്രല്‍ അബൂദബിയില്‍ തിങ്കളാഴ്ചയുണ്ടായ പാചകവാതക സിലിണ്ടര്‍ സ്‌ഫോടനത്തില്‍ 2 പേര്‍ മരിച്ചു. അപകടത്തില്‍ 120 പേര്‍ക്ക് പരിക്കേറ്റു.
ഖാലിദിയ റസ്‌ടോറന്റിലെ പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
അപടത്തില്‍ മരിച്ചത് രണ്ടു പേരാണെന്നും 56 പേര്‍ക്ക് സാരമായി പരിക്കേറ്റെന്നും 64 പേര്‍ക്ക് ചെറിയ പരിക്കുകളെയുള്ളൂവെന്നും അബുദബി സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയില്‍ കടകളും ആറ് കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്നു.
ദുരന്തനിവാരണ വിദഗ്ധരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഉച്ചക്ക് 1 മണിയോടെ വലിയൊരു ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിടത്തിനു സമീപത്തേക്കുള്ള റോഡുകള്‍ പോലിസ് താല്‍ക്കാലികമായി അടച്ചു.
കെട്ടിടം കേടുപാടുകള്‍ തീര്‍ക്കുന്നതുവരെ താല്‍ക്കാലിക അഭയ കേന്ദ്രങ്ങളൊരുക്കാന്‍ നടപടിയായി. ഉച്ചയോടെയാണ് വലിയൊരു പൊട്ടിത്തെറിയോടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
RELATED STORIES
ആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
27 Jun 2022 6:37 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരാജയം, യുപിയില്‍...
26 Jun 2022 9:48 AM GMT