ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്;ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം

കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരേ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹരജി നല്‍കിയത്.ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരേ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തിയാണ് ഹരജിക്കാരന്‍.
രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം.നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്നും ഹരജിയില്‍ പറയുന്നു.
ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയില്‍ നിന്ന് തന്നെ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വച്ചത്.
RELATED STORIES
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTമിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്‍; വിമാന-ട്രെയിന്‍...
4 Dec 2023 6:31 AM GMTമിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്‍...
4 Dec 2023 5:25 AM GMTരാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMT