Latest News

ലോക്ഡൗണ്‍ ലംഘനം; ബൈക്ക് തല്ലിപ്പൊളിച്ചും ഫോണ്‍ എറിഞ്ഞുതകര്‍ത്തും മഞ്ചേരി പോലിസിന്റെ പ്രാകൃത ശിക്ഷ

ലോക്ഡൗണ്‍ ലംഘനം; ബൈക്ക് തല്ലിപ്പൊളിച്ചും ഫോണ്‍ എറിഞ്ഞുതകര്‍ത്തും മഞ്ചേരി പോലിസിന്റെ പ്രാകൃത ശിക്ഷ
X

മലപ്പുറം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ ലംഘിച്ചതിന് യുവാക്കള്‍ക്ക് പ്രാകൃത ശിക്ഷ നല്‍കി മഞ്ചേരി പോലിസ്. മഞ്ചേരി ചെരണിയിലെ ഗ്രൗണ്ടില്‍ കൂടിനിന്ന നാലു പേര്‍ക്കു നേരെയാണ് പോലിസ് ശിക്ഷാമുറ പുറത്തെടുത്തത്. ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കലും കസ്റ്റഡിയിലെടുത്ത് കൊവിഡ് പരിശോധനക്ക് വിധേയമാക്കലുമെല്ലാമാണ് സാധാരണയായി ചെയ്യാറുള്ളത്. എന്നാല്‍ മഞ്ചേരി പോലിസ് പ്രാകൃതമായ രീതിയിലാണ് ശിക്ഷ നടപ്പിലാക്കിയത്.

യുവാക്കളുടെ ബൈക്ക് തല്ലിത്തപ്പൊളിക്കുകയും ഫോണുകള്‍ പിടിച്ചുവാങ്ങി എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. വിലപിടിപ്പുള്ള ഐഫോണ്‍ ഉള്‍പ്പടെയുള്ളവയാണ് ഇത്തരത്തില്‍ തകര്‍ത്തത്. ധരിച്ചിരുന്ന ചെരുപ്പ് പോലും വലിച്ചു പൊട്ടിച്ചും നിയമലംഘകരോടുള്ള ദേഷ്യം തീര്‍ത്തു. ബൈക്കും ഫോണും തകര്‍ത്തതില്‍ 60000ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് യുവാക്കള്‍ പറയുന്നത്.

Next Story

RELATED STORIES

Share it